ആലുവ: ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ സെന്ററിൽ രോഗികൾക്ക് ജലചികിത്സയ്ക്കായുള്ള ഇൻഡോർ ഹൈഡ്രോ അക്വാട്ടിക് തെറാപ്പി പൂൾ അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 28 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിൽ നിന്നും 11 ലക്ഷം രൂപയും ചെലവഴിച്ചാണ് പൂൾ നിർമ്മിച്ചത്. ഹിമോഫീലിയാ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ ജലചികിത്സ (അക്വാട്ടിക് തെറാപ്പി) നടത്തുന്നതിനുള്ള സംസ്ഥാനത്തെ ആദ്യത്തെ സംരംഭമാണിത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, മുൻസിപ്പൽ വൈസ് ചെയർപെഴ്‌സൺ ജെബി മേത്തർ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ എ.എസ്. അനിൽകുമാർ, ശാരദാ മോഹൻ, എം.പി സൈമൺ, പി.പി. ജെയിംസ്, ഡോ. വിജയകുമാർ, ഡോ. കെ പ്രസന്നകുമാരി എന്നിവർ സംസാരിച്ചു. ഹീമോഫീലിയാ സെന്ററിന്റെ പ്രവർത്തനം ഏറ്റവും നല്ല രീതിയിൽ നടത്തിക്കൊണ്ടുപോകുന്ന ഇതിന്റെ ഇൻചാർജ്ജായ ഡോക്ടർ വിജയകുമാറിനെ ചടങ്ങിൽ ആദരിച്ചു.