 
കാലടി: പിണറായി വിജയൻ സർക്കാർ പി.എസ്.സി ഉദ്യോഗാർത്ഥികളെ വഞ്ചിക്കുന്നതായി ആരോപിച്ച് കെ. എസ്. യു എറണാകുളം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കാലടി സർവകലാശാല കവാടത്തിൽ ഉപവാസം നടത്തി. കെ. എസ്. യു എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നേതൃത്വത്തിൽ, സംസ്ഥാന സെക്രട്ടറി അസ്‌ലം പി.എച്ച്, ജില്ലാ ജനറൽ സെക്രട്ടറി ആനന്ദ് .കെ. ഉദയൻ, അനിൽ സൂര്യ, ജില്ലാ സെക്രട്ടറി സഫൽ വലിയവീടൻ എന്നിവരാണ് നിരാഹാരമിരുന്നത്. ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. അദ്ധ്യാപകൻ സുനിൽ .പി. ഇളയിടം ഉൾപ്പെടെയുള്ളവർ, അനധികൃത നിയമനത്തെ പറ്റി പ്രതികരിക്കണമെന്ന് അലോഷ്യസ് സേവ്യർ കൂട്ടി ചേർത്തു. പി .ജെ .ജോയ്, ഡി. സി. സി വൈസ് പ്രസിഡന്റ് മനോജ് മൂത്തേടൻ, എം.ടി ജയൻ, കെ .ബി .സാബു, പഞ്ചായത്ത് പ്രസിഡന്റ് ആന്റണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോപി അന്റു, സ്റ്റീഫൻ മാടവന എന്നിവർ പങ്കെടുത്തു.