അങ്കമാലി: തുറവൂർ ഗവ.ഐ.ടി.ഐയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം റോജി എം. ജോൺ എം.എൽ.എ ഇന്ന് നിർവഹിക്കും. എം.എൽ. എയുടെ ആസ്തി വികസന ഫണ്ടിൽനിന്നും 31 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടനിർമാണം. തുറവൂർ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കെട്ടിടം. പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് ചടങ്ങിൽ അദ്ധ്യക്ഷയാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസ്സികുട്ടി, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, വൈസ് പ്രസിഡന്റ് റോയ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്തംഗം സീലിയ വിന്നി, വാർഡ് മെമ്പർ എം.പി. മാർട്ടിൻ, ഐ.ടി.ഐ പ്രിൻസിപ്പാൾ മേരി പി.ഡി, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.