 
തൃക്കാക്കര: രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും സംയുക്തമായി നേതൃത്വം നൽകിയ അഞ്ചാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌കറ്റ് ബാൾ ചാമ്പ്യൻഷിപ് സമാപിച്ചു. ഫാ. വർഗീസ് പുതുശേരി ഉദ്ഘാടനം നിർവഹിച്ച ടൂർണമെന്റിൽ കേരളത്തിലെ മുൻനിര കോർപ്പറേറ്റ് ടീമുകളായ ഇൻഫോസിസ്, യു.എസ്.ടി, ഇവൈ, ഫ്രാഗൊമെൻ, ക്യുബസ്റ്റ് എന്നിവർ മാറ്റുരച്ചു. വാശിയേറിയ മത്സരത്തിൽ തിരുവനന്തപുരം ഇൻഫോസിസിനെ തോൽപ്പിച്ച് കൊച്ചി ഫ്രാഗൊമെൻ ഒന്നാം സ്ഥാനത്തെത്തി. കൊച്ചി ഇവൈ ആണ് സെക്കൻഡ് റണ്ണറപ്പ്. വിജയികൾക്ക് ബാസിൽ ഫിലിപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു.