klm
കാർഷിക ആവശ്യത്തിനുള്ള പട്ടയ വിതരണം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിക്കുന്നു.

കോതമംഗലം: പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് കോതമംഗലം താലൂക്കിൽ കർഷകന്റെ ഭൂമിക്ക് പട്ടയം ലഭിച്ചു. താലൂക്കിലെ ഒൻപത് വില്ലേജുകളിലായി 104 പേർക്ക് താലൂക്ക് ഓഫീസിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ വിതരണം ചെയ്തു. കാർഷിക ആവശ്യത്തിന് ഭൂമി പതിച്ച് നൽകണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാൽ ചില അവ്യക്തത നിലനിന്നിരുന്നതിനാൽ പട്ടയം നൽകൽ വൈകുകയായിരുന്നു. നിരവധി നിവേധനങ്ങൾ നൽകുകയും നിയമസഭയിൽ ഈ വിഷയം ഉന്നയിക്കുകയും ചെയ്തതിനാൽ 19620 ൽ 163/2020 /റവ.നമ്പറായി കാർഷിക ആവശ്യത്തിന് ഭൂമി പതിച്ച് നൽകുന്നതിനുള്ള തടസങ്ങൾ സർക്കാർ നീക്കി ഉത്തരവിറക്കുകയായിരുന്നു. ഈ ഉത്തരവ് പ്രകാരം സമതല പ്രദേശങ്ങളിൽ 2 ഏക്കർ വരെയും ഹിൽ ട്രാക്ട് പ്രദേശങ്ങളിൽ നാലേക്കർ വരെയും പതിച്ച് നൽകാൻ സാഹചര്യം ഉണ്ടായി.ചടങ്ങിൽ പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.കെ.ദാനി, റഷീദ സലീം, കെ.കെ.ഗോപി, അനു വിജയനാഥ്, ഇ കെ ശിവൻ, പി.എൻ ബാലകൃഷ്ണൻ, കെ.കെ.ശിവൻ, മനോജ് ഗോപി, തഹസിൽദാർ കെ.എം.നാസർ തുടങ്ങിയവർ പങ്കെടുത്തു.