ldf-jatha-paravur

പറവൂർ: അഞ്ചുവർഷം കൂടുമ്പോൾ മുന്നണികൾ മാറി മാറി അധികാരത്തിലെത്തുന്ന രീതി ഇക്കുറി അവസാനിക്കുമെന്ന് ബിനോയ് വിശ്വം എം.പി പറഞ്ഞു. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് പറവൂരിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. എൽ.ഡിഎ.ഫിന് ജനങ്ങളാണ് മുഖ്യം. യു.ഡി.എഫിനും ബി.ജെ.പിക്കും ലാഭമാണ് ലക്ഷ്യമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ഞാറയ്ക്കലിൽ നിന്നെത്തിയ ജാഥയെ കെ.എം.കെ കവലയ്ക്ക് സമീപത്തു നിന്ന് വോളണ്ടിയർ പരേഡിന്റെ അകമ്പടിയോടെ സമ്മേളന സ്ഥലത്തേക്ക് സ്വീകരിച്ചു. സംഘാടക സമിതി ചെയർമാൻ ടി.ആർ.ബോസ് അദ്ധ്യക്ഷനായിരുന്നു.