കൊച്ചി: സെക്രട്ടേറിയറ്റ് പടിക്കൽ സമരം ചെയ്യുന്ന റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എം.എൽ.എമാരോട് അനുഭാവം പ്രകടിപ്പിച്ചും കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മനുഷ്യറെയിൽ സംഘടിപ്പിച്ചു. ഡി.സി.സി ഓഫീസിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകർ സുഭാഷ് പാർക്കിന് മുന്നിൽ റോഡിൽകിടന്ന് യൂത്ത് റെയിൽ സൃഷ്ടിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി, കെ.പി.സി.സി സെക്രട്ടറി എം.ആർ. അഭിലാഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ദേശീയ കോ ഓഡിനേറ്റർ ദീപക് ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആബിദ് അലി, അബിൻ വർക്കി, ജിന്റോജോൺ, സംസ്ഥാന സെക്രട്ടറിമാരായ ജിൻഷാദ് ജിന്നാസ്, ലിന്റോ പി ആന്റു, അരുൺകുമാർ, ജില്ലാ ഭാരവാഹികളായ അഷ്‌കർ പനയപ്പിള്ളി, അബ്ദുൽ റഷീദ്, ശ്യാം വി. എസ്, എം. എ. ഹാരിസ്, റമീസ് കെ. എ, ഷാൻ മുഹമ്മദ്, ഷംസു തലക്കോട്ടിൽ, റിയാസ് താമരപ്പിള്ളി തുടങ്ങിയവർ നേതൃത്വം നൽകി.