 
ഉദയംപേരൂർ: പെട്രോളിയം ഉത്പന്നങ്ങളുടെ നിത്യേനയുള്ള വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഉദയംപേരൂരിലെ മുതിരപ്പറമ്പ് മുതൽ കൊച്ചുപള്ളി ജംഗ്‌ഷൻ വരെ കോൺഗ്രസ് പ്രവർത്തകർ പന്തം കൊളുത്തി പ്രകടനം നടത്തി. കൊച്ചുപള്ളി ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സ്മിതാ രാജേഷ്, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ബാരിഷ് വിശ്വനാഥ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ രാജപ്പൻ, ഇ.എസ്. സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.