പള്ളുരുത്തി: പള്ളുരുത്തി മണ്ഡലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ അവാർഡുദാന ചടങ്ങും സ്വീകരണവും നൽകി. ഇ കെ. സ്ക്വയറിൽ എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ശെൽവൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, കെ.ജെ. മാക്സി എം.എൽ.എ, കെ. സുരേഷ്, പി.വി. രാജേഷ്, ജയമോൻ ചെറിയാൻ തുടങ്ങിയവർ സംബന്ധിച്ചു. ജെ.ഡി.സി അവാർഡ് ജേതാവിന് സ്വർണമെഡൽ നൽകി. തുടർന്ന് എസ്.എസ്.എൽ.സി, പ്ളസ് ടു, ഡിഗ്രി, പി.ജി ജേതാക്കൾക്ക് ആദരവ് നൽകി. അവാർഡ് ജേതാക്കളായ ജോൺ ഫെർണാണ്ടസ് എം.എൽ.എ, കെ.എം. ധർമ്മൻ, ആർ. മീനാരാജ്, കൊച്ചി ഹസനാർ, എം.എസ്. പ്രകാശൻ, കൊച്ചിൻ കോർപ്പറേഷനിലേക്ക് തിരഞ്ഞെടുത്ത വി.എ. ശ്രീജിത്ത്, പി.എസ്. വിജു, സോണി ഫ്രാൻസിസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.