കൊച്ചി: തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന സർക്കാർ നടപടിയിൽ കേരള പ്രദേശ് ഗാന്ധിദർശൻ വേദി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. കൊവിഡിനൊപ്പം ഇന്ധന വില കുതിച്ചുയരുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കുകയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഈടാക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കുക, വില നിശ്ചയിക്കുന്നതിൽ സർക്കാരിനുള്ള നിയന്ത്രണവും, പാചകവാതക സബ്സിഡിയും പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തിന്റെ വിവിധകേന്ദങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ ഡോ. എം.സി. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനിൽ, ഡോ. അജിതൻ മേനോത്ത്, ശങ്കർ കുമ്പളത്ത്, ടി.ജെ. പീറ്റർ, ഡോ. പി.വി. പുഷ്പജ, അഡ്വ. ജി.മനോജ്കുമാർ, മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ എന്നിവർ പ്രസംഗിച്ചു.