 
മൂവാറ്റുപുഴ: വാളകം വനിത സഹകരണ സംഘത്തിൽ പുതുതായി പണികഴിപ്പിച്ച സ്‌ട്രോംഗ് റൂമിന്റെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു.ചടങ്ങിൽ ആദ്യ സ്വർണ്ണപ്പണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ വി.കെ. ഉമ്മറും, ലോക്കറിന്റെ ഉദ്ഘാടനം ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്തായും, റെഡിമെയ്ഡ് യൂണിറ്റിന്റെ ഉദ്ഘാടനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വൈ. ജോളിമോനും നിർവഹിച്ചു. സഹകരണ സംഘം പ്രസിഡന്റ് കെ.വി. സരോജം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മിനിമോൾ,കെ.പി. എബ്രഹാം, എം.എസ്. സുരേന്ദ്രൻ, എൻ.എം. കിഷോർ, ബിജു തങ്കപ്പൻ, ശിവദാസ്, റ്റി.എ. ശശീന്ദ്രൻ , ലിസ്സി മഹാദേവൻ എന്നിവർ സംസാരിച്ചു. 20 വർഷക്കാലമായി വാളകം പഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന വാളകം വനിത സഹകരണ സംഘത്തിൽ പുതിയതായി സ്‌ട്രോംഗ് റൂം നിർമ്മിക്കകയായിരുന്നുവെന്ന് സംഘം പ്രസിഡന്റ് കെ.വി. സരോജം പറഞ്ഞു.