മൂവാറ്റുപുഴ: കാലാമ്പൂർ ഭഗവതി - ശാസ്താ ക്ഷേത്രത്തിലെ രേവതി ,അശ്വതി, ഭരണി മഹോത്സവങ്ങൾക്ക് തുടക്കമായി. ഇന്നലെ പുലർച്ചേ 4ന് പള്ളിയുണർത്തലോടെയാണ് ഉത്സവം ആരംഭിച്ചത്. ഇന്ന് ( ബുധൻ) രാവിലെ 4ന് പള്ളിയുണർത്തൽ , നിർമ്മാല്യ ദർശനം, അഭിഷേകം, തുടർന്ന് ഗണപതി ഹോമം, പ്രഭാത പൂജകൾ, ഉച്ചപൂജ, വൈകിട്ട് 5ന് കുംഭകുടം ഘോഷയാത്ര, ദീപാരാധന, രാത്രി 7.30ന് തായമ്പക, തുടർന്ന് വിളക്കിനെഴുന്നള്ളിപ്പ്.. നാളെ ( വ്യാഴം) പൂജകൾ പതിവുപോലം ഉച്ചക്ക് 1ന് ദീപാരാധന വെടിക്കെട്ട്, തുടർന്ന് കളമെവുത്തുപാട്ട്, രാത്രി 9 ന് പാലച്ചുവട്ടിൽ വലിയഗുരുതി, 11.30മുതൽ തൂക്കം..