seminar
കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന നഗരസഭയുടെ വികസന സെമിനാർ

കളമശേരി: മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന നഗരസഭയുടെ വികസന സെമിനാർ ചെയർപേഴ്‌സൺ സീമാ കണ്ണൻ ഉദ്ഘാടനം ചെയ്തു. കൗൺസിലിന്റെ ഒന്നാമത്തെ വാർഷിക പദ്ധതിയാണ് 2020-21 ലേക്കായി സമർപ്പിച്ചത്. കൃഷി, മൃഗസംരക്ഷണം ക്ഷീര വികസനം , ദാരിദ്ര്യ ലഘൂകരണം, ചേരി പരിഷ്കരണം, പ്രാദേശിക സാമ്പത്തിക വികസനം, സാമൂഹ്യനീതി / ഭിന്നശേഷി, വനിതാ വികസനം, നഗരാസൂത്രണം, പട്ടികവർഗ വികസനം, ആരോഗ്യം, പൊതുഭരണവും ധനകാര്യവും, പാർപ്പിടം, വിദ്യാഭ്യാസം കലയും സംസ്കാരവും യുവജന കാര്യവും ,പൊതുമരാമത്ത് , പട്ടികജാതി വികസനം, ജൈൈവ വൈവിദ്ധ്യ മാനേജ്മെന്റ് , കാലാവസ്ഥ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം തുടങ്ങിയ വികസന കാഴ്ചപ്പാടുകൾ അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്തു.

വൈസ് ചെയർമാൻ സൽമ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെസി പീറ്റർ, ഹെന്നി ബേബി, എ.കെ.നിഷാദ്, അഞ്ജു മനോജ് മണി, കെ.എച്ച്.സുബൈർ, സെക്രട്ടറി ജയകുമാർ എന്നിവർ സംസാരിച്ചു.