ആലുവ: മഹിളാ ഐക്യവേദി ജില്ലാ പഠനശിബിരം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിജയകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യമുന വത്സൻ അദ്ധ്യക്ഷയായി. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. മഹിളാ ഐക്യവേദി ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷീജ ബിജു, ജില്ലാ ജനറൽ സെക്രട്ടറി കബിത അനിൽകുമാർ, സതിദേവി, സൗമ്യ ബിനു, പത്മജ രവീന്ദ്രൻ, ബൈജു, പി.സി. ബാബു, സിനി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.