കൊച്ചി: വൈറ്റിലയിലെ പൊലീസിന്റെ ട്രാഫിക്ക് പരിഷ്‌കരണം കാര്യക്ഷമമല്ലെന്ന് കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുനിതാ ഡിക്‌സൺ പറഞ്ഞു. വൈറ്റല വികസന സമിതിയും റാക്കോയും ( റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ കൗൺസിൽ) സംയുക്തമായി വൈറ്റിലയിലെ അശാസ്ത്രീയ ഗതാഗത പരിഷ്‌കാരത്തിനെതിരെ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ട്രാഫിക് പരിഷ്‌കരണം മൂലം ബസ് യാത്രക്കാരും കാൽനട യാത്രികരും ബുദ്ധിമുട്ടുകയാണ്.ഇതിന് പരിഹാരം ഉറപ്പാക്കണം. സുനിതാ ഡിക്‌സൺ പറഞ്ഞു. ടി.ൻ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു. കുരുവിളാ മാത്യൂസ്, ഏലൂർ ഗോപിനാഥ്, കെ.കെ.വാമലോചനൻ, കെ.എം.രാധാകൃഷ്ണൻ, ടി.വി.പൗലോസ്, പി.അയ്യപ്പൻ, പി.വി.ശശി, കെ.പി.മഹേഷ് ലാൽ എന്നിവർ സംസാരിച്ചു.