മൂവാറ്റുപുഴ: സിറ്റിസൺസ് ഡയസ് നഗരസഭാ സാരഥികൾക്ക് സ്വീകരണവും പൗരപ്രതിനിധികളുമായുള്ള മുഖാമുഖവും സംഘടിപ്പിച്ചു. പ്രമുഖ ഗാന്ധിയനായ ഡോക്ടർ എം.പി.മത്തായി ഉദ്ഘാടനം ചെയ്തു. ഡയസ് ചെയർമാൻ പി.എസ്.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു.മുനിസിപ്പൽ ചെയർമാൻ , വൈസ് ചെയർപേഴ്സൺ എന്നിവരുൾപ്പെടെ 27 കൗൺസിലർമാരും സാമൂഹ്യ സാസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു. മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ്, വൈ.ചെയർപേഴ്സൺ സിനി ബിജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അജി മുണ്ടാട്ട്, രാജശ്രീ രാജു, പി.എം.അബ്ദുൾ സലാം, നിസാഅഷറഫ്, ജോസ് കുര്യാക്കോസ് കൗൺസിലർമാരായ കെ.ജി.അനിൽകുമാർ, ഫൗസിയ അലി, ജാഫർ സാദിഖ്, ആർ.രാകേഷ്, പ്രമീള ഗിരീഷ്, പി.വി.രാധാകൃഷ്ണൻ, ജോയ്സ് മേരി, ജോളിമണ്ണൂർ, മുനിസിപ്പൽ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.വസന്തൻ, അഡ്വ: എൻ.രമേശ്, അസീസ് പാണ്ഡ്യാരപ്പിള്ളി, കെ ബിജു ജോസഫ് എന്നിവർ പ്രസംഗിച്ചു.