pcri
പി.സി.ഐ.എയുടെ 15 മത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവിന്റെ ലോഗോ ബാംഗ്ലൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫസർ കെ.ആർ വേണുഗോപാൽ പ്രകാശനം ചെയ്യുന്നു. പി.സി.ഐ.എ നാഷണൽ പ്രസിഡന്റ് ഡോ. ടി വിനയകുമാർ, ഗവർണിംഗ് കൌൺസിൽ ചെയർമാൻ ബി ശ്രീനിവാസ് മൂർത്തി, ചീഫ് മെന്ററും ചെയർമാൻ എമറിറ്റസുമായ എം ബി ജയറാം, കർണാടക സ്റ്റേറ്റ് ചെയർപേഴ്‌സൺ ഡോ. ടി എസ് ലത തുടങ്ങിയവർ സമീപം.

കൊച്ചി: പബ്ലിക് റിലേഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ (പി.ആർ.സി.ഐ )15-ാമത് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവിന്റെ ലോഗോ പ്രകാശനം ബാംഗ്ലൂർ സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ ഡോ.കെ.ആർ. വേണുഗോപാൽ നിർവഹിച്ചു.ചടങ്ങിൽ പി.ആർ.സി.ഐ നാഷണൽ പ്രസിഡന്റ് ഡോ ടി. വിനയ് കുമാർ, ഗവേണിംഗ് കൗൺസിൽ ചെയർമാൻ ബി. ശ്രീനിവാസ് മൂർത്തി, ചീഫ് മെന്റർ ആൻഡ് ചെയർമാൻ എമിരറ്റസ് എം.ബി. ജയറാം, കർണാടക സ്റ്റേറ്റ് ചെയർപേഴ്‌സൺ ഡോ ടി.എസ് ലത എന്നിവരുടെ സാന്നിഹിതരായിരുന്നു. മെയ് 28, 29 തീയതികളിലാണ് ഗ്ലോബൽ കമ്മ്യൂണിക്കേഷൻ കോൺക്ലേവ്. കമ്മ്യൂണിക്കേഷൻ 2130 മാപ്പിംഗ് ദി മെഗാ ട്രെൻഡ്‌സ് എന്നതാണ് ഈ വർഷത്തെ തീം. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള പി.ആർ ആൻഡ് മീഡിയയിലെ വിദഗ്ദ്ധരും പ്രൊഫഷണലുകളും വിവിധ സെഷനുകൾക്കും പാനൽ ചർച്ചകൾക്കും നേതൃത്വം നൽകും. കോൺക്ലേവിൽ പി.ആർ ഹാൾ ഓഫ് ഫെയിം, ചാണക്യ, കൗടില്യ തുടങ്ങിയ അവാർഡ് ദാനങ്ങളും, വിവിധതരം വിനോദ പരിപാടികളും ഉണ്ടാകും.അംഗങ്ങൾക്ക് 5,200 രൂപയും മറ്റുള്ളവർക്ക് 6,500 രൂപയും വിദ്യാർത്ഥി പ്രതിനിധികൾക്ക് 2,360 രൂപയുമാണ് പ്രവേശന ഫീസ്. സെക്രട്ടറി ജനറൽ യു. എസ്. കുട്ടി, ജി.സി ഡയറക്ടർമാരായ ആർ. ടി. കുമാർ, എസ്. ഡി. റൂബൻ, പി.ആർ.സി.ഐ ഡയറക്ടർമാരായ ഡി. രാമചന്ദ്ര, രമേന്ദ്ര കുമാർ, ബാംഗ്ലൂർ ചാപ്റ്റർ വൈസ് ചെയർമാൻ രേണുകാനന്ദ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.