 
ആലുവ: ഭവനരഹിതരായ വിധവകൾക്കായി അൻവർ സാദത്ത് എം.എൽ.എ നടപ്പാക്കിയ 'അമ്മക്കിളിക്കൂട്' പദ്ധതിയിൽപ്പെടുത്തി നിർമ്മിക്കുന്ന 48 -ാമത് ഭവനത്തിന് തറക്കല്ലിട്ടു. എടയപ്പുറം ടൗൺഷിപ്പ് റോഡിൽ കൈപ്പാലത്തിൽ പരേതനായ സുരേഷിന്റെ ഭാര്യ സഖി സുരേഷിനും രണ്ടു പെൺകുട്ടികൾക്കുമായി നിർമ്മിക്കുന്ന വീടിന് ചിന്നമ്മ കുര്യൻഅൽസിയാറ്റ് മെഡിക്കൽ സെന്റർ (അൽസിയാറ്റ് മെഡിക്കൽ സെന്റർ)
എം.ഡിയുടെ മാതാവ് ചിന്നമ്മ കുര്യൻ തറക്കല്ലിട്ടു.അൽസിയാറ്റ് മെഡിക്കൽ സെന്റർ എം.ഡി ഡോ. സണ്ണി കുര്യനാണ് വീട് സ്‌പോൺസർ ചെയ്യുന്നത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് മെമ്പർ സനിത റഹീം, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസി സെബാസ്റ്റ്യൻ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സ്‌നേഹ മോഹൻ, വാർഡ് മെമ്പർ സാഹിദ അബ്ദുൾ സലാം, തോപ്പിൽ അബു, പി.എ. മെഹബുബ്, എ.എസ്. സലിമോൻ, വിനൂപ് ചന്ദ്രൻ, എസ്.എൻ.ഡി.പി യോഗം എടയപ്പുറം ശാഖ സെക്രട്ടറി സി.ഡി. സലിലൻ, എടയപ്പുറം ജുമാ അത്ത് സെക്രട്ടറി അബ്ദൂൾകരീം, എസ്.എൻ.ഡി.പി ലൈബ്രറി പ്രസിഡന്റ് സി.കെ. ജയൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തംഗങ്ങളായ ഹിത ജയകുമർ, കെ.കെ. സതീശൻ, സിമി അഷ്‌റഫ്, നജീബ്, റസീല ഷിഹാബ്, റസീന നജീബ്, സനില എന്നിവർ പങ്കെടുത്തു.