benny-behanan-mp
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ് അദ്ധ്യക്ഷത വഹിച്ചു. അൻവർസാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. പാറക്കടവ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ നാരായണപിള്ള, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സുരേഷ്, ദിലീപ് കപ്രശ്ശേരി, ആനി കുഞ്ഞുമോൻ, താര സജീവ്, പി.വൈ. വർഗീസ്, ആന്റണി കയ്യാല, ജെസി ജോർജ്, എ.വി. സുനിൽ, എ.വി. കുഞ്ഞവര, പി.വി. പൗലോസ്, തമ്പിപോൾ എന്നിവർ സംസാരിച്ചു.

വരുമാനത്തിനും അടിസ്ഥാന വികസനത്തിനും മുൻഗണന നൽകി കരിയാട് ഷോപ്പിംഗ്കോംപ്ലക്‌സ്, കാർഷിക വികസനം, മൃഗ സംരക്ഷണം, അത്താണി തിയറ്റർ കം കോംപ്ലക്‌സ്, മാലിന്യ സംസ്‌കരണം തുടങ്ങിയ പദ്ധതികളാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്.