 
നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പ് മള്ളുശ്ശേരി എൽ.പി സ്‌കൂളിൽ പണിത പാചകപ്പുര റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എൽ.എ ഫണ്ടിൽ നിന്നും 14 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. എളവൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.വി. ജോസ്, കെ.വി.ടോമി, പി.പി. ജോയി, രാജമ്മ വാസുദേവൻ, ബിന്ദു സന്തോഷ്, ഫീന റോസ് സിബി, സി.എം. ജോയി, സെബാസ്റ്റ്യൻ വാഴക്കാല, എസ്.ബി. ചന്ദ്രശേഖര വാര്യർ, എം.പി. നാരായണൻ, മേരി റാഫേൽ, റിജുമോൻ എം.പി എന്നിവർ സംസാരിച്ചു.