 
മൂവാറ്റുപുഴ: സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ ഉച്ചക്ക് 12നായിരുന്നു സംഭവം . മൂവാറ്റുപുഴ 130 ജംഗ്ഷന് സമീപം പഴയ എം.സി റോഡിലെ എ.എം.ആർ ടവറിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽ സാധനങ്ങൾ എത്തിക്കുന്നതിന് വന്ന വാഹത്തിൽ നിന്നാണ് തീപടലം ഉയർന്നത്. വാഹനത്തിൽ നിന്നും തീ ഉയരുന്നതു കണ്ട് നാട്ടുകാർ ഓടികൂടി തീ അണക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ വാഹനം മുന്നോട്ടുപോയി റോഡിന്റെ എതിർ വശത്തുള്ള മതിൽകെട്ടിലിടിച്ചതോടെ തീ ആളുകയും ചെയ്തു. മൂവാറ്റുപുഴ ഫയർ ഓഫീസർ സുരേഷിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേന അംഗങ്ങൾ സ്ഥലത്തെത്തി മണിക്കൂറുകളുടെ ശ്രമഫലമായി തീ അണച്ചു.