 
നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച വ്യാപാരികൾക്കുള്ള ലൈസൻസ് അദാലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ ഉദ്ഘാടനം ചെയ്തു. പൂവത്തുശ്ശേരി, കുറുമശ്ശേരി, മൂഴിക്കുളം, വട്ടപ്പറമ്പ്, പുളിയനം എന്നീ സ്ഥലങ്ങളിലാണ് അദാലത്ത് നടത്തുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മേഖലാ പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായി. കെ.വി. ടോമി, നിധിൻ ജോയി, ഷാജു സെബാസ്റ്റ്യൻ, ഐ. ജിമ്മി, ദീപ ഗോപകുകുമാർ, ഹേമ അനിൽ എന്നിവർ പ്രസംഗിച്ചു.