 
കളമശേരി: ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്ന പെട്രോൾ, ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് ജില്ലാ ഓട്ടോറിക്ഷാ തൊഴിലാളി സംഘ ത്തിന്റെ [ബി.എം.എസ് ] നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും മുപ്പത്തടം കവലയിൽ പൊതുയോഗവും നടത്തി. പെട്രോളിയം ഉത്പ്പന്നങ്ങളെ ജി.എസ്.ടി -യിൽ ഉൾപ്പെടുത്തണമെന്നും വിലക്കയറ്റം തടഞ്ഞു നിർത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി എച്ച്.വിനോദ് യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് ടി.ഏ. വേണുഗോപാൽ , മേഖലാ ഭാരവാഹികളായ ടി.ആർ.മോഹനൻ, കെ. ശിവദാസ്, കെ.എസ് ഷിബു എന്നിവർ പ്രസംഗിച്ചു. ആർ.. അനിൽകുമാർ, എ.ഡി.. അനിൽകുമാർ, സുജിത് ആലങ്ങാട്, വി.എൻ. .ഗോപി., എന്നിവർ പ്രകടനത്തിനു നേതൃത്വം നൽകി.