മൂവാറ്റുപുഴ: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാളകം മേഖലയിൽ ഉൾപ്പെട്ട പള്ളികളുടെയും ചാപ്പലുകളുടെയും സഭയിലെ ഭക്ത സംഘടനകളുടെയും കൂട്ടായ സഹകരണത്തിൽ വാളകം പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടത്തിവരുന്ന സുവിശേഷയോഗം കൊവിഡ്19-ന്റെ പ്രത്യേക സാഹചര്യത്തിൽ പഞ്ചായത്തിലെ 5 പള്ളികളിൽ 17 മുതൽ 21 വരെയുളള ദിവസങ്ങളിൽ നടക്കും. 17 ന് വൈകിട്ട് 6.30 മുതൽ മേക്കടമ്പ് മോർ ഇഗ്നാത്തിയോസ് നൂറോനോ സിറിയൻ സിംഹാസന പള്ളിയിൽ വച്ച് വികാരി ഫാ. ബാബു ഏലിയാസ് തെക്കുംപുറത്തിന്റെ അദ്ധ്യക്ഷതയിൽ അഭിവന്ദ്യ ഡോ. മാത്യുസ് മോർ അന്തിമോസ് തിരുമേനി സുവിശേഷമഹായോഗത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. യാക്കോബായ സഭ അൽമായ ട്രസ്റ്റി കമാണ്ടർ സി.കെ. ഷാജി ചുണ്ടയിൽ ആമുഖ സന്ദേശം നൽകും. വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോളിമോൻ ചുണ്ടയിൽ സംസാരിക്കും.ഫാ. റ്റിജു വർഗീസ് പൊൻപള്ളി വചനപ്രഘോഷണം നടത്തും.