temple
കുന്നത്തേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന കലശാഭിഷേക ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഭക്തർ

ആലുവ: കുന്നത്തേരി ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് പ്രതിഷ്ഠാദിന സമയത്ത് ശ്രീകോവിലിന് മുകളിൽ ഇക്കുറിയും വട്ടമിട്ട് പറക്കാൻ ശ്രീകൃഷ്ണപരുന്തെത്തിയത് ഭക്തിസാന്ദ്രമായി. കഴിഞ്ഞ അഞ്ച് വർഷവും പ്രതിഷ്ഠാദിന മഹോത്സവം ദിവസം പ്രതിഷ്ഠാദിന സമയത്തു ക്ഷേത്ര ശ്രീകോവിലിന് മുകളിൽ ശ്രീകൃഷ്ണപരുന്ത് വട്ടമിട്ടു പറന്നിരുന്നു. ഇതോടനുബന്ധിച്ച് നടന്ന കലശാഭിഷേക ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. ക്ഷേത്ര ചടങ്ങുകൾക്ക് സനീഷ് തിരുമേനി മുഖ്യകാർമ്മികത്വം വഹിച്ചു. പ്രത്യേക പൂജകൾക്ക് പുറമെ ആലുവ കേശവ ഭജന സമിതിയുടെ ഭജനയും നടന്നു.