kalarikkel-temple-
ചിറ്റാറ്റുകര - പൂയപ്പിള്ളി കളരിക്കൽ ശ്രീബാലഭദ്രോശ്വരി ദേവീ ക്ഷേത്രം

പറവൂർ: ചിറ്റാറ്റുകര - പൂയപ്പിള്ളി എസ്.എൻ.ഡി.പി ശാഖായോഗം കളരിക്കൽ ശ്രീബാലഭദ്രോശ്വരി ദേവീ ക്ഷേത്രത്തിൽ പുനപ്രതിഷ്ഠാ - ധ്വജപ്രതിഷ്ഠാ - സഹസ്രകലശം മഹോത്സവത്തിന് നാളെ (വ്യാഴം) വൈകിട്ട് ഗുരുപൂജാനന്തരം ആചാര്യവരണത്തോടെ തുടങ്ങും. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി, ക്ഷേത്രം മേൽശാന്തി പി.ബി. ഹരേഷ് ശാന്തി, ക്ഷേത്രം ആചാരി പാമ്പാക്കുട ശിവൻ എന്നിവർ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും. 24വരെ ക്ഷേത്രത്തിൽ രാവിലെയും വൈകിട്ടും വിവധ പൂജകളും ഹോമങ്ങളും നടക്കും. 25ന് രാവിലെ എട്ടിന് പറവൂർ രാകേഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി പ്രതിഷ്ഠാകർമ്മം നിർവഹിക്കും. 27 വരെ ക്ഷേത്രത്തിൽ പ്രതിഷ്ഠാനന്ദര ചടങ്ങുകൾ നടക്കും. 28ന് വൈകിട്ട് നാലിന് ക്ഷേത്ര സർമ്മപ്പണ സമ്മേളനം ശബരിമല മുൻ മേൽശാന്തി വൈക്കം ഇടമന ദാമോദരൻ പോറ്റി ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് കെ.എ. ജോഷി അദ്ധ്യക്ഷത വഹിക്കും. നടൻ സലിംകുമാർ, പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ, കെ.എസ്. രാധാകൃഷ്ണൻ, കെ.പി. രാധാകൃഷ്ണൻ, കെ.എസ്. സജീവ് കുമാർ, എം.എസ്. എം.എസ്. അഭിലാഷ്, ധന്യ ബാബു, ശാഖാ വൈസ് പ്രസിഡന്റ് പി.എം. സുദർശനൻ തുടങ്ങിയവർ സംസാരിക്കും. പറവൂർ രാകേഷ് തന്ത്രി, ശിവാനാചാരി, ശില്പി രാജു, ഉണ്ണികൃഷ്ണൻ ചെറായി, കെ.എസ്. സജീവ്, എം.ടി. സത്യൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിക്കും. വൈകിട്ട് ദീപാരാധനയ്ക്കു ശേഷം മഹോത്സവത്തിന് കൊടിയേറും. മാർച്ച് രണ്ടിന് വൈകിട്ട് വിഷ്ണുമായക്കളം, വീരഭദ്രൻകളം, ഭഗവതിക്കളം, മൂന്നിന് വൈകിട്ട് ഭഗതവിസേവ, യക്ഷിക്കളം, നാലിന് വൈകിട്ട് പകൽപ്പൂരം, രാത്രി പള്ളിവേട്ട്, അഞ്ചിന് വൈകിട്ട് ആറാട്ടുബലി, ആറാട്ട്, പഞ്ചവിംശതി കലശപൂജ, കലശാഭിഷേകം, വലിയ കുരുതി തർപ്പണത്തിനു ശേഷം കൊടിയിറങ്ങും.