 
തൃക്കാക്കര: ഭവന, കാർഷിക, ആരോഗ്യ, സ്ത്രീ സുരക്ഷ, വിദ്യാഭ്യാസ, ശുചിത്വ മേഖലയ്ക്കും വികസന ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി എറണാകുളം ജില്ലാപഞ്ചായത്ത് ബഡ്‌ജറ്റ്. 180,77,77,682 രൂപ വരവും 1768277223 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ബഡ്‌ജറ്റ് അവതരിപ്പിച്ചു. നികുതികളൊന്നും വർദ്ധിപ്പിച്ചിട്ടില്ല. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷനായി. വാർത്താസമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എം ജെ ജോമി, ആശാ സനൽ, കെ ജി ഡോണോ , റാണിക്കുട്ടി ജോർജ് എന്നിവരും പങ്കെടുത്തു.
കാർഷിക മേഖല - 9.71 കോടി 
വ്യവസായ മേഖല - 1.69 കോടി
ക്ഷീരമേഖല - 1.20 കോടി
ആരോഗ്യ സംരക്ഷണം - 6 കോടി