gopi-kottamuri
പാറക്കടവ് സഹകരണ ബാങ്ക് കുറുമശേരിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: പാറക്കടവ് സഹകരണ ബാങ്ക് കുറുമശേരിയിൽ ആരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് സി.എം. സാബു അദ്ധ്യക്ഷനായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് ആദ്യ വില്പന നിർവഹിച്ചു. വെറ്റിനറി വിഭാഗം ഉദ്ഘാടനം പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ നിർവഹിച്ചു.
സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്താ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിഷ ശ്യം, പി.പി. ജോയ്, ശാരദ ഉണ്ണികൃഷ്ണൻ, സി.എം. ജോയ് എന്നിവർ എന്നിവർ സംസാരിച്ചു. കെ കെ രാധാകൃഷ്ണൻ, ടി ഡി വിശ്വനാഥൻ എന്നിവർ സമസാരിച്ചു. ബാങ്ക് ഡയറക്ടർബോർഡ് അംഗങ്ങൾ, സഹകാരികൾ എന്നിവർ പങ്കെടുത്തു.