
പറവൂർ: പറവൂത്തറ കുമാരമംഗലം ആശാൻ സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികളായ പറവൂർ നഗരസഭ കൗൺസിലർ സി.എസ്. സജീത, ചിറ്റാറ്റുകര പഞ്ചായത്തംഗം എം.കെ. രാജേഷ് എന്നിവർ സ്വീകരണം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് എം. ദിനോശ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് സി.വി. അജിത് കുമാർ ഗോതുരുത്ത് മുഖ്യപ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി കെ.വി. ജിനൻ, വൈസ് പ്രസിഡന്റ് ഒ.ആർ. അഭിലാഷ്, ഗീതാ ഗോപിനാഥ് എന്നിവർ സംസാരിച്ചു.