anoopjacob
മിനി സിവില്‍ സ്റ്റേഷന്‍റെ ഉദ്ഘാടനം എം.എല്‍. എ അഡ്വ.അനൂപ് ജേക്കബ്ബ് നിര്‍വ്വഹിച്ചു.

മുളന്തുരുത്തി: മുളന്തുരുത്തി ഗ്രാമ പഞ്ചായത്തിൽ നിർമ്മിച്ച മിനി സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം എം.എൽ. എ അഡ്വ.അനൂപ് ജേക്കബ്ബ് നിർവ്വഹിച്ചു. ചടങ്ങിൽ മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷയായിരുന്നു.മുൻ എം.എൽ.എ വി.ജെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെഞ്ചി കുര്യൻ കൊള്ളിനാൽ,എൽദോ ടോം പോൾ, ഷാജി മാധവൻ എന്നിവർ സംസാരിച്ചു.