pokkali-
കോട്ടുവള്ളി, കരുമാല്ലൂർ പഞ്ചായത്തുകളിലെ പൊക്കാളി കൃഷിയിടങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മാണത്തിന്റെ ശിലാഫലക അനാച്ഛാദനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിക്കുന്നു

പറവൂർ: പൊക്കാളി പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായുള്ള സംരക്ഷണ ഭിത്തി നിർമ്മാണത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ ഓൺലൈനിലൂടെ നിർവഹിച്ചു. വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോട്ടുവള്ളി, കരുമാല്ലൂർ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന തത്തപ്പിള്ളിപാടം, കരുമാലൂർപാടം, ആനച്ചാൽതോട് എന്നീ പാടശേഖരങ്ങളുടെ പുറം ബണ്ടും സ്ളൂയിസുകൾ നിർമ്മിച്ച് പാടശേഖരങ്ങൾ സംരക്ഷിക്കുന്നതാണ് പദ്ധതി. നബാർഡിന്റെ 608 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മാണം. കേരള ലാൻഡ് ഡവലപ്പുമെന്റ് കോർപ്പറേഷനാണ് നിർമ്മാണ ചുമതല. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സിംന സന്തോഷ്, രമ്യ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എസ്. ഷാജി, ശ്രീലത ലാലു തുടങ്ങിയവർ പങ്കെടുത്തു.