ചോറ്റാനിക്കര: ചോറ്റാനിക്കര മകം തൊഴലിന്റെ നടത്തിപ്പിനായി കൊച്ചിൻ ദേവസ്വംബോർഡ് ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. കെ.പി. ഗോപിനാഥൻ (പ്രസിഡന്റ്), പ്രകാശൻ ശ്രീധരൻ (സെക്രട്ടറി), പള്ളിപ്പുറത്തു നാരായണൻ നമ്പൂതിരിപ്പാട് (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. 26ന് ആണ് മകം തൊഴൽ. ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ദേവസ്വം അസി. കമ്മീഷണർ ബിജു ആർ.പിള്ള അറിയിച്ചു.