പറവൂർ: പോപ്പുലർ ഫ്രണ്ടിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് നാലരയ്ക്ക് പറവൂരിൽ യൂണിറ്റി മാർച്ചും ബഹുജന റാലിയും നടക്കും. പള്ളിത്താഴത്ത് നിന്നും ആരംഭിക്കുന്ന യൂണിറ്റി മാർച്ച് നഗരം ചുറ്റി സെൻട്രൽ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. തുടർന്ന് നടക്കുന്ന പൊതു സമ്മേളനം പോപ്പുലർ ഫ്രണ്ട് വൈസ് ചെയർമാൻ ഇ.എം. അബ്ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്യും. കെ.ടി. അലവി മാസ്റ്റർ സന്ദേശം നൽകും. സമ്മേളനത്തിൽ വിവിധ മത-സാമൂഹിക നേതാക്കൾ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി.എ. ഷിജാർ, കെ.എസ്. നൗഷാദ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.