
മലയാറ്റൂർ: മലയാറ്റൂർ നീലീശ്വരം ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനോട് ചേർന്ന് ഗാന്ധി പ്രതിമ സ്ഥാപിക്കണമെന്ന് കേരള പ്രദേശ് ഗാന്ധിദർശൻ വേദി മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് കമ്മിറ്റിയോട്ആവശ്യപ്പെട്ടു. മണ്ഡലം ചെയർമാൻ തോമസ് പാടശ്ശേരി, വൈസ് ചെയർമാൻ ടി.എ മുരളി സെക്രട്ടറി ജോബി ജോസ്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സനിൽ.പി.തോമസ്, ധനഞ്ജയൻ മംഗലത്ത് പറമ്പിൽ, ഷെൽ ജോപോൾ തെക്കേമാലി, എന്നിവരുടെ നേതൃത്വത്തിൽ പ്രസിഡന്റ് സെബി കിടങ്ങേന് നിവേദനം നൽകി.