കൊച്ചി: എൻ.സി.പി എന്ന പേര് പാർട്ടിയിൽ നിന്നു പുറത്താക്കപ്പെട്ട മാണി സി. കാപ്പനും കൂട്ടരും ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ അദ്ധ്യക്ഷൻ ശരത് പവാറിനും സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരനും ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസിനും ബ്ളോക്ക് പ്രസിഡന്റ് വി. രാംകുമാർ കത്തയച്ചു.
പാർട്ടിയിൽ നിന്ന് അഞ്ചു വർഷക്കാലയളവിൽ പുറത്താക്കപ്പെട്ട ആളുകളെ ഉൾക്കൊള്ളിച്ചു മാണി സി. കാപ്പൻ രൂപീകരിച്ച 10 അംഗ സമിതി അപഹാസ്യമാണ്. എൻ.സി.പി കേരള, എൻ.സി.പി യു.പി.എ എന്നീ പുതിയ പേരുകൾ പരിഗണനയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കത്തയച്ചതെന്ന് വി. രാംകുമാർ പറഞ്ഞു.