klm
എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ കോതമംഗലത്ത് എത്തിച്ചേർന്ന വികസന മുന്നേറ്റ ജാഥയുടെ മുൻനിര

കോതമംഗലം: ബിനോയ് വിശ്വം എം.പി നയിക്കുന്ന തെക്കൻ മേഖല വികസന മുന്നേറ്റജാഥയ്ക്ക് കോതമംഗലത്ത് ഉജ്ജ്വല സ്വീകരണം നൽകി. താളമേളങ്ങളുടെയും ശിങ്കാരിമേളത്തിന്റെയും അകമ്പടിയോടെ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ജാഥാ ക്യാപ്ടനെ സ്വീകരിച്ച് സമ്മേളനനഗരിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിന് സംഘാടകസമിതി ചെയർമാൻ എ.ആർ. വിനയൻ അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ആർ. അനിൽകുമാർ സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്ടൻ ബിനോയ് വിശ്വം എം.പി, എം.വി. ഗോവിന്ദൻ, സി.എൻ. മോഹനൻ, ഗോപി കോട്ടമുറിക്കൽ, അഡ്വ. എ.പി. വസന്തം, തോമസ് ചാഴികാടൻ എം പി, സാബു ജോർജ്, വർക്കല ബി. രവികുമാർ, മാത്യൂസ് കോലഞ്ചേരി,ആന്റണി ജോൺ എം.എൽ.എ തുടങ്ങിയവർ പ്രസംഗിച്ചു.