കാലടി: കാലടി സംസ്‌കൃത സർവകലാശാല ഉൾപ്പെടെ അനധികൃത നിയമനങ്ങളും സംസ്ഥാനത്തെ മുഴുവൻ പിൻവാതിൽ നിയമനങ്ങളും ചൂണ്ടികാട്ടി,പി.എസ്.സി ലിസ്റ്റിനെ അട്ടിമറിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് നടന്ന ഏകദിന ഉപവാസം റോജി എം ജോൺ എം.എൽ.എ നാരങ്ങനീര് കൊടുത്ത് അവസാനിപ്പിച്ചു. കെ. എസ്.യു ജില്ല പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ,യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ലിന്റോ, പി അന്റു, അജ്മൽ എ.എ. സ്റ്റീഫൻ മാടവന,. സാംസൺ ചാക്കോ, കെ. ബി .സാബു,ഷൈജൻ തൊട്ടപ്പിള്ളി തുടങ്ങിയർ പങ്കെടുത്തു.