pt
പുതിയ പാചകപ്പുരയുടെയും ടോയ്‌ലറ്റിന്റെയും ശിലാസ്ഥാപന കർമ്മം പി.ടി. തോമസ് എം.എൽ.എ നിർവഹിക്കുന്നു

കൊച്ചി: കടവന്ത്ര സെന്റ് ജോസഫ് യു.പി സ്‌കൂളിൽ പുതിയ പാചകപ്പുരയുടെയും ടോയ്‌ലറ്റിന്റെയും ശിലാസ്ഥാപന കർമ്മം നടന്നു. പി.ടി. തോമസ് എം.എൽ.എ കല്ലിടൽ കർമ്മം നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു എട്ടരലക്ഷം രൂപ ചെലവിലാണ് നിർമ്മാണം. ചടങ്ങിൽ സ്‌കൂൾ ലോക്കൽ മാനേജർ ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അദ്ധ്യക്ഷത നിർവഹിച്ചു. പി. ഡബ്ല്യു. ഡി. എ. ഇ പോൾ തോംസൺ റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ കൗൺസിലർമാരായ ആന്റണി പൈനുതറ, സുജാ ലോനപ്പൻ, അഞ്ജന എന്നിവർ പങ്കെടുത്തു.