block
വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വികസന സെമിനാർ വി.പി.സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: വടവുകോട് ബ്ളോക്ക് പഞ്ചായത്ത് വികസന സെമിനാർ വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.ആർ. അശോകൻ അദ്ധ്യക്ഷനായി. ഹരിതശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സുജിത് കരുൺ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അനു അച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, രാജമ്മ രാജൻ, പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്കുതല സാമ്പത്തിക സാക്ഷരതാ പരിപാടിയുടെ ഉദ്ഘാടനം ചടങ്ങിൽ വെച്ച് തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ.പ്രകാശൻ നിർവഹിച്ചു.