 
അങ്കമാലി:കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ അങ്കമാലി ഏരിയ സമ്മേളനം അങ്കമാലി സർവീസ് കോപ്പറേറ്റീവ് ബാങ്ക് ഓഡിറ്റേറിയത്തിൽ നടന്നു. സമ്മേളനം ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി വി ജോഷി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ സി പി അനിൽ, ജില്ലാ വൈസ് പ്രസിഡന്റ് പി ഇ ബേബി, സംസ്ഥാന കൗൺസിൽ അംഗം വൃന്ദ വി എസ് എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ടി .വി .ജോഷി(പ്രസിഡന്റ് )വി. അർ .സുധൻ (സെക്രട്ടറി )ബിന്ദു. ബി .ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു