jadha
വികസന മുന്നേ​റ്റ ജാഥക്ക് കോലഞ്ചേരിയിൽ സ്വീകരണം നൽകുന്നു

കോലഞ്ചേരി: വികസന മുന്നേ​റ്റ ജാഥക്ക് കോലഞ്ചേരിയിൽ സ്വീകരണം നല്കി. മണ്ഡലം അതിർത്തിയായ ചേലക്കുളം പള്ളിക്കവലയിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വരവേറ്റു. തുടർന്ന് വൈ.എം.സി.എ റോഡ് പരിസരത്തു നിന്ന് ജാഥ ക്യാപ്ടൻ ബിനോയ് വിശ്വത്തെയും അംഗങ്ങളെയും സ്വീകരണ പൊതുസമ്മേളന നഗറിലേക്ക് ആനയിച്ചു. കോലഞ്ചേരി ബസ് സ്റ്റാൻഡ് മൈതാനത്തിന് എതിർവശത്ത് വേദിയിലാണ് സമ്മേളനം നടന്നത്. സ്വാഗതസംഘം ചെയർമാൻ എം പി ജോസഫ് അദ്ധ്യക്ഷനായി. എം.വി. ഗോവിന്ദൻ, അഡ്വ.പി.വസന്തം, തോമസ് ചാഴികാടൻ എം.പി, സാബു ജോർജ്,വർക്കല ബി.രവികുമാർ, മാത്യൂസ് കോലഞ്ചേരി, വി. സുരേന്ദ്രൻ പിള്ള, എം.വി.മാണി, അബ്ദുൾ വഹാബ്, ഡോ. ഷാജി കടമല, ജോർജ് അഗസ്​റ്റിൻ,സി ബി ദേവദർശനൻ,സി. കെ.വർഗീസ് തുടങ്ങിയവർ സംസാരിച്ചു.