art-teacher
ചിത്രാലയ ഫൈൻ ആർട്സ് അക്കാഡമിയിൽ പഠിച്ച ശിഷ്യൻമാർ മാതൃവിദ്യാലയത്തിൽ ഒരുമിച്ചുകൂടി ചിത്രാലയ സ്ഥാപകൻ ആർട്ടിസ്റ്റ് ജേക്കബ് മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നു

പെരുമ്പാവൂർ: കലാലയ സ്മരണകൾ പുതുക്കി 1978 -81 ലെ ചിത്രാലയ ഫൈൻ ആർട്സ് അക്കാഡമിയിൽ പഠിച്ച ശിഷ്യൻമാർ വിദ്യാലയത്തിൽ ഒരുമിച്ചുകൂടി ഗുരുവിനെ ആദരിച്ചു. ആർട്ടിസ്റ്റ് ഉണ്ണികൃഷ്ണൻ കീഴില്ലം അദ്ധ്യക്ഷത വഹിച്ചു. ചിത്രകല പരിഷത്ത് പ്രസിഡന്റ് ഷൺമുഖൻ മദ്രാസ്, ആർട്ടിസ്റ്റുമാരായ പൗലോസ് ചിത്രപീഠം, റ്റി.എസ്. മോഹനൻ, എ.കെ. കുഞ്ഞുമുഹമ്മദ് എന്നിവർ പ്രസംഗിച്ചു. പൂർവ വിദ്യാർത്ഥികൾ ചിത്രാലയ സ്ഥാപകൻ ആർട്ടിസ്റ്റ് ജേക്കബ് മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.