അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്ത് വാർഷിക വികസ പദ്ധതികളുടെ ഉദ്ഘാടനം നടന്നു.സെന്റ് അഗസ്റ്റിൻസ് പരിഷ് ഹാളിൽ നടന്ന പദ്ധതികളുടെ ഉദ്ഘാടനം റോജി എം ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനി രാജീവ് അദ്ധ്യക്ഷത വഹിച്ചു.എഴ് പദ്ധതികളാണ് വാർഷിക പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ളത്.
ഒരു കോടി രൂപ ചിലവിൽ പഞ്ചായത്ത് ഓഫീസ് കെട്ടിടം നിർമ്മിക്കും.വെറ്റിനറി ഹോസ്പിറ്റലിന് പുതിയ കെട്ടിടം നിർമ്മിക്കും.സമ്പൂർണ ശുചിത്വ ഗ്രാമം എന്ന പദ്ധതിയുടെ ഭാഗമായി ബയോബിൻ,ബക്കറ്റ് കമ്പോസ്റ്റ് എന്നിവ വീടുകളിൽ വിതരണം നടത്തും. അനുമോൾ ബേബി, മേരി ദേവസിക്കുട്ടി , ജോർജജ് മൂഞ്ഞേലി, ഷിജോ ചൊവ്വരാൻ,ലാലി ആൻറു,സീലിയ വിന്നി, റോയി സെബാസ്റ്റ്യൻ, എം.പി മാർട്ടിൻ, ജെസി ജോയി, സീന ജിജോ എന്നിവർ പ്രസംഗിച്ചു.