പെരുമ്പാവൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കി വരുന്ന സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി 2020-21 പദ്ധതിയിൽപ്പെടുത്തി കാഞ്ഞിരക്കാട്ട് ചക്കരക്കാട്ട് പാടശേഖര സമിതി 60 ഏക്കർ തരിശു ഭൂമിയിൽ നെൽകൃഷി ചെയ്തു. നെൽകൃഷിയുടെ വിളവെടുപ്പ് ഉത്സവം കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ ടി.എം. സക്കീർ ഹുസൈൻ, സമിതി പ്രസിഡന്റ് ദേവസി, സെക്രട്ടറി എസ്.എസ്. സുരേഷ്, കേരള ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.കെ. അഷറഫ്, കൗൺസിലർമാരായ സതി ജയകൃഷ്ണൻ, റഷീദ ലത്തീഫ്, കൃഷി ഓഫീസർ കെ.പി. പദ്മ, പി.കെ. സോമൻ, വി.പി. ശശീന്ദ്രൻ, കെ.പി. റെജിമോൻ എന്നിവർ പ്രസംഗിച്ചു.