പെരുമ്പാവൂർ: ടോയ്ലറ്റ് വ്യക്തിഗത ശുചിമുറികളുടെ അറ്റകുറ്റപണികൾക്കും പുനർനിർമാണത്തിനുമായി 5000 മുതൽ 9240 വരെ അതാതു പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്നതാണ്. എ.പി.എൽ - ബി.പി.എൽ വ്യത്യാസമില്ലാതെ പഞ്ചായത്തിലെ താമസക്കാർക്ക് ഗുണഭോക്താക്കളാകാം. ടോയ്ലറ്റുകളുടെ അറ്റകുറ്റപണികൾക്കും, പ്ലംബിംഗ് വർക്കുകൾ, സെപ്റ്റിക് ടാങ്ക് വർക്കുകൾ തുടങ്ങിയവയ്ക്കും ഇവ ഉപയോഗിക്കാം. ഇതിനായി അതാതു പഞ്ചായത്തുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.