 
പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ നടന്ന വായനക്കൂട്ടം സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. വായനശാല സമാഹരിച്ച് പ്രസിദ്ധീകരിക്കുന്ന എം.സി ഗംഗാധരന്റെ എന്റെ ഗ്രാമം എന്ന പുസ്തകത്തിന്റെ പ്രകാശനം ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എം.ആർ സുരേന്ദ്രൻ കവയത്രി രവിത ഹരിദാസിന് നൽകി പ്രകാശനം ചെയ്തു. വായനശാല അംഗം ബാല അങ്കാരത്തിന്റെ പുസ്തകം പ്രണയഭൂപടം തിരയുന്നവൾ ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹൻ ബാലൻ അങ്കാരത്തിന് നൽകി പ്രകാശനം ചെയ്തു. ഇ.വി നാരായണൻ , സിജോ പുന്നേക്കാട് എന്നിവർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് കെ.കെ കർണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.ജെ ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശി, വാർഡ് മെമ്പർ ഡോളി ബെന്നി, സ്‌കൂൾ മാനേജർ ടി.ടി സാബു, എം.വി ബാബു എന്നിവർ സംസാരിച്ചു. ഉഷ പൃഥ്വിരാജ്, ടി.എൻ പുഷ്പാംഗദൻ എന്നിവരെ ആദരിച്ചു.