കൊച്ചി : വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഇടത് അനുഭാവികളെ ചട്ടങ്ങൾ മറികടന്നു സ്ഥിരപ്പെടുത്തുന്നതിനുള്ള നീക്കം യുവാക്കളോടുള്ള കൊടിയ വഞ്ചനയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ .ഡി .എ സംസ്ഥാന നിർവാഹക സമിതി അംഗവുമായ കുരുവിള മാത്യൂസ് പറഞ്ഞു. പി .എസ്. സി റാങ്ക് ഹോൾഡേഴ്‌സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ ധർണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണകുളത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് ജോയി എളമക്കര അദ്ധ്യക്ഷനായി.