mattalil
കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രത്തി കലാമണ്ഡലം മാണിവാസുദേവ ചാക്യാർ അവതരിപ്പിച്ച ചാക്യാർകൂത്ത്

കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായുള്ള പകൽപ്പൂരം ഇന്ന് നടക്കും. രാവിലെ കാഴ്ചശ്രീബലിയും കലശാഭിഷേകവും. കടവന്ത്ര രഞ്ജിത്തിന്റെ ചെണ്ടമേളം, തൃപ്രയാർ ബ്രദേഴ്‌സിന്റെ നാദസ്വരം എന്നിവയോടെ പൂരം ക്ഷേത്ര മൈതാനിയിൽ ആരംഭിക്കും. വിശേഷാൽ ദീപാരാധനയ്ക്കും പുഷ്പാഭിഷേകത്തിനും ശേഷം തായമ്പക. രാത്രി 2.30ന് എഴുന്നള്ളിപ്പ്. പുലർച്ചെ നാലിന് മംഗളപൂജയോടെ ഉത്സവം സമാപിക്കും.