 
കൂത്താട്ടുകുളം: ഇന്ധനവില വർദ്ധനവുകൾ പിൻവലിയ്ക്കണമെന്ന് ആവശ്യപ്പെട്ട് വാഹനം കെട്ടിവലിച്ചു കൊണ്ടു കൂത്താട്ടുകുളത്ത് നഗരംചുറ്റി പ്രതിഷേധ ജാഥ നടന്നു. ജയ് ഹിന്ദ് ജനകീയ പ്രസ്ഥാനമെന്നവിശാലവേദി സംഘടിപ്പിച്ച പ്രതിഷേധത്തിൽ റാന്തൽ വിളക്കുപിടിച്ചും മണിമുഴക്കിയും പാത്രവും പാട്ടയും കൊട്ടിയും പ്ലക്കാർഡു പിടിച്ചും ആളുകൾ പങ്കെടുത്തു. രാമപുരം കവലയിൽ നിന്നു പുറപ്പെട്ട ജാഥ കൂത്താട്ടുകുളം വികസന സമിതി കൺവീനറും നഗരസഭാ കൗൺസിലറുമായ പി.ജി സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ജയ് ഹിന്ദ് പ്രസിഡന്റ് എബി ജോൺ വൻനിലം അദ്ധ്യക്ഷനായി. ഗവ. ആശുപത്രിക്കവലയും ബസ് സ്റ്റാൻഡും ചുറ്റി വൈ.എം.സിഎയുടെ മുമ്പിൽ ജാഥ സമാപിച്ചു. സമാപന യോഗത്തിൽ നഗരസഭാ കൗൺസിലർ സി.എ തങ്കച്ചൻ അദ്ധ്യക്ഷനായി. സിഎൻ മുകുന്ദൻ, എ.എസ് രാജൻ, രാമൻ മാഷ്, സജീവൻ ഇടയാർ, ജെനീഷ് പിഅബ്രാഹം, പി.സിജോസഫ്, പി.പിഅബ്രാഹം, രത്‌നാകരൻ, ജെനീഷ് പി. അബ്രാഹം ജിമ്മി കാരയ്ക്കൽ,ജോൺസൺ ചെന്തട്ടേൽ, ജോളിമോൻ, രാജു നടുപ്പറമ്പിൽ എന്നിവർ സംസാരിച്ചു.