കൊച്ചി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിനും സംസ്ഥാന സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കുമെതിരെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ ഉപവാസത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡി.സി.സി നടത്തിയ ധർണ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനായി. ബെന്നി ബഹനാൻ എം.പി മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ പി.ടി. തോമസ്, അൻവർ സാദത്ത്, വി.പി. സജീന്ദ്രൻ, നേതാക്കളായ കെ.പി. ധനപാലൻ, എൻ. വേണുഗോപാൽ, വി.ജെ. പൗലോസ്, ജയ്‌സൻ ജോസഫ്, എം.ആർ. അഭിലാഷ്, മുഹമ്മദ് ഷിയാസ്, ജോസഫ് ആന്റണി, അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.